മല്ലപ്പള്ളി: കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ മത്സര ബുദ്ധിയോടെ നടന്നുവന്ന എട്ടുപടയണി സമാപിച്ചു. ചൊവ്വാഴ്ച ഇരുകരക്കാരും പുലവൃത്തം തുള്ളി പിരിയും. തിങ്കളാഴ്ച കോട്ടാങ്ങൽ കരക്കാരുടെ വലിയ പടയണി നടന്നു. പടയണിയുടെ പേരിനും പെരുമക്കും ഇണങ്ങുംവിധം ചിട്ടയോടുകൂടി വേലയും വിളക്കും മറ്റു ചടങ്ങുകളും നടന്നു. രാത്രി നടന്ന വലിയ പടയണി ചടങ്ങുകൾ കരക്കാരെ വിശ്വാസത്തിന്‍റെ പാരമ്യതയിലേക്ക് നയിച്ചു. പുലർച്ച ഒന്നിന് 101 പാള ഭൈരവികോലം കളത്തിൽ എത്തി. തുടർന്ന് 16,32,64 പാള ഭൈരവികൾ, അരക്കി യക്ഷി, സുന്ദര യക്ഷി, മറുത, കൂട്ട മറുത, പക്ഷി കോലങ്ങളും തുള്ളി ഒഴിഞ്ഞു. നാലുമണിയോടെ കാലൻ കോലം കളത്തിൽ എത്തി. പുലർച്ച 6.15ന് എത്തിയ മംഗള ഭൈരവിയോടെ വലിയ പടയണി സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ക്ഷേത്രത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ പുലവൃത്തം തുള്ളി 28 പടയണിക്ക് പര്യവസാനം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.