പൊള്ളലേറ്റ പ്രവാസിക്ക്​ മലയാളികൂട്ടായ്മ സഹായമെത്തിച്ചു

കുളനട: വിദേശത്തുണ്ടായ അപകടത്തിൽ ദേഹമാസകലം പൊള്ളലേറ്റ സുഹൃത്തിനെ അവർ മറന്നില്ല. നാട്ടിലെത്തി ചികിത്സക്ക്​ വഴിതേടവെ മലയാളി കൂട്ടായ്മയുടെ സഹായമെത്തി. കമ്പനിയിലെ ജോലിക്കിടെയാണ് കുളനട കടലിക്കുന്ന് രതീഷ് ഭവനത്തിൽ രതീഷ് ത്യാഗരാജന് ഡീസൽ കത്തിപ്പടർന്ന് പൊള്ളലേറ്റത്. കുറച്ചുനാളത്തെ ചികിത്സക്കുശേഷം നാട്ടിൽ മടങ്ങിയെത്തി. പ്ലാസ്റ്റിക് സർജറിയുൾപ്പെടെയുള്ള ചികിത്സക്ക്​​ പണമില്ലാതെ വിഷമിക്കുമ്പോഴാണ് ഒമാനിലെ പ്രവാസി സംഘടനകളായ ഇസ്‌കി മലയാളി കൂട്ടായ്മയും മലയാളി ഫെലോഷിപ് നിസ്മയും ചേർന്ന് സമാഹരിച്ച തുക ആശ്വാസമായത്. ആന്റോ ആന്റണി എം.പി കഴിഞ്ഞ ദിവസം കുളനടയിലെ വീട്ടിലെത്തി പണം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.