കെ.എസ്.യു സംഘടന തെരഞ്ഞെടുപ്പ് നീട്ടുന്നതിൽ അതൃപ്തി അറിയിച്ച് ഭാരവാഹികൾ

പന്തളം: കാലാവധി കഴിഞ്ഞിട്ടും കെ.എസ്.യുവിന്​ പുതിയ കമ്മിറ്റികൾ വരാത്തതിൽ ജില്ല ഭാരവാഹികൾക്കിടയിൽ അതൃപ്തി പുകയുന്നു. സംഘടന തെരഞ്ഞെടുപ്പ് നീട്ടുന്നതിൽ അതൃപ്തി അറിയിച്ച് ഭാരവാഹികൾ പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും സമീപിക്കും. പുതുമുഖം വരണമെന്നും പട്ടികജാതി വിഭാഗത്തിൽനിന്ന്​ പ്രസിഡന്റ് വേണമെന്നും ഒരുവിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ മാനദണ്ഡപ്രകാരം രണ്ടര വർഷമാണ്​ കമ്മിറ്റികളുടെ കാലാവധി. സംസ്ഥാന കമ്മിറ്റി നാലര വർഷമായി തുടരുകയാണിപ്പോൾ. നിലവിലെ ഭാരവാഹികളിൽ 27 വയസ്സ്​ കഴിഞ്ഞ ആളുകളാണ് അനേകവും. 20 ശതമാനം നിയോജക മണ്ഡലം കമ്മിറ്റികളും നിർജീവമാണ്. കാമ്പസിലെ വിജയങ്ങൾ തുടർന്നുകൊണ്ട് പോകാൻ കഴിഞ്ഞില്ല. കാമ്പസുകളിൽ ഇപ്പോൾ സമരങ്ങൾ സജീവമല്ല. പാർലമെന്ററി സ്വപ്നങ്ങൾ സംഘടന പ്രവർത്തനത്തെ തകർക്കും. ഇത്തരം ചർച്ചകളാണ് പുനഃസംഘടനയിൽ പുതുമുഖങ്ങൾ വരട്ടെ എന്ന ചർച്ചകൾ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടെ ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.