അടൂർ: വേനൽ കടുത്തതോടെ കനാൽ തുറന്നുവിടുന്നതിനു മുന്നോടിയായി നടത്താറുള്ള വൃത്തിയാക്കൽ ഇത്തവണ വഴിപാടായി. കെ.ഐ.പി വലതുകര കനാലിൽ മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം ഒഴുക്ക് തടസ്സപ്പെടുന്നു. കൃഷി ആവശ്യത്തിനായി കല്ലട ജലസേചന കനാൽ ശ്യംഖലയുടെ ഭാഗമായുള്ള കെ.ഐ.പി കനാൽ കഴിഞ്ഞ ദിവസമാണ് തുറന്നുവിട്ടത്. ഇതിന് മുന്നോടിയായി ചെറിയ മണ്ണുമാന്തി ഉപയാഗിച്ച് കനാലിനുള്ളിൽ വൃത്തിയാക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, മാലിന്യം കരയിലേക്ക് പൂർണമായി നീക്കാത്തത് കാരണം വെള്ളം തുറന്നതോടെ മാലിന്യം വെള്ളക്കുളങ്ങര ഭാഗത്ത് കുന്നുകൂടി ഒഴുക്ക് തടസ്സപ്പെട്ടു. കൂടാതെ മാലിന്യം കുന്നുകൂടി ദുർഗന്ധവും വമിക്കുന്നുണ്ട്. അതിനാൽ മാലിന്യം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു. PTL ADR Canal വെള്ളക്കുളങ്ങര ഭാഗത്ത് കനാലിൽ മാലിന്യം കുന്നുകൂടിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.