നാടിനെ ഭീതിയിലാക്കി കോട്ടൂപ്പാറ മലയ്ക്ക് തീപിടിച്ചു

വടശ്ശേരിക്കര: പെരുനാട് കോട്ടൂപ്പാറമലയിൽ ശനിയാഴ്ച്ച വൈകീട്ട് ഏഴുമണിയോടെ ആകാശംമുട്ടെ തീ ആളിക്കത്തിയത്​ പ്രദേശത്തെയാകെ ഭീതിയിലാക്കി. പ്രദേശത്തെ ഏറ്റവും ഉയർന്ന മലകളിലൊന്നായ കോട്ടൂപ്പാറ മലയിൽ മണിക്കൂറുകളോളം ആളിക്കത്തിയ തീ സമീപ പഞ്ചായത്തുകളെയുൾപ്പെടെ ആശങ്കയിലാഴ്ത്തി. ജനവാസ മേഖലക്ക്​ സമീപം ഉയർന്നുപൊങ്ങിയ തീകണ്ട്​ ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൊലീസ് സ്​റ്റേഷനുകളിലേക്ക്​ ഫോൺ വന്നു. മലയുടെ മുകളിൽ ഒരേക്കറിലായി വ്യാപിച്ചുകിടക്കുന്ന എറണാകുളം സ്വദേശി സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ കാട് വെട്ടിത്തെളിച്ചു മുന്നറിയിപ്പോ മുൻകരുതലുകളോ ഇല്ലാതെ തീയിട്ടതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. തൊട്ടടുത്ത്​ ഉണങ്ങിക്കിടന്ന റബർ തോട്ടങ്ങളിലേക്കും പുരയിടത്തിലേക്കും തീപ്പൊരി പറന്നുവീണ് തീപിടിക്കാനുള്ള സാധ്യതയും സമീപവാസികളെ ഏറെ പരിഭ്രാന്തരാക്കി. വേനൽക്കാലത്ത് ചപ്പുചവറുകൾക്ക് പോലും തീയിടുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കെ കോട്ടൂപ്പാറയിലെ വമ്പൻ തീയിടൽ പഞ്ചായത്തിനെപ്പോലും അറിയിച്ചിട്ടില്ലെന്ന് വാർഡ് മെംബർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.