പത്തനംതിട്ട: മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ജില്ല ഓംബുഡ്സ്മാന് ഈ മാസം എട്ടിന് രാവിലെ 11 മുതല്‍ ഒന്നുവരെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് പരാതി സ്വീകരിക്കും. തൊഴിലാളികള്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും പരാതി സമര്‍പ്പിക്കാം. ഫോണ്‍: 9447556949. ഗതാഗത നിയന്ത്രണം പത്തനംതിട്ട: പട്ടന്തറ ഒറ്റത്തേക്ക് റോഡില്‍ ചേറ്റുവ പാലത്തിനുസമീപം കലുങ്കിന്‍റെ പണി പുരോഗമിക്കുന്നതിനാല്‍ ഈ റോഡില്‍ക്കൂടിയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം തിങ്കളാഴ്ച നിരോധിച്ചു. കൊടുമണ്‍ ജങ്ഷനില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തുനിന്ന് തിരിഞ്ഞ് കൊടുമണ്‍-വള്ളുവയല്‍-അങ്ങാടിക്കല്‍ റോഡ് വഴിയും ഒറ്റത്തേക്ക്, അങ്ങാടിക്കല്‍ വടക്ക് എന്നിവിടങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ എസ്.എന്‍.വി.എച്ച്.എസ് കുളത്തിനാല്‍ റോഡ് വഴിയും തിരിഞ്ഞുപോകണമെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റന്‍റ് എൻജിനീയര്‍ അറിയിച്ചു. ഇന്‍റര്‍വ്യൂ മാറ്റിവെച്ചു പത്തനംതിട്ട: ജില്ലയിലെ വിവിധ ഗവണ്‍മെന്‍റ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജില്ല എംപ്ലോയ്‌മെന്‍റ് മുഖേന നിയമനം നടത്തുന്നതിന് ഈ മാസം എട്ടിന് നിശ്ചയിച്ചിരുന്ന ഇന്‍റര്‍വ്യൂ കോവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.