പത്തനംതിട്ട: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ . കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും അതുവഴി പത്തനംതിട്ട കുഷ്ഠരോഗ വിമുക്ത ജില്ല ആക്കാനും എല്ലാവരുടെയും സഹകരണം വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. മുത്തൂറ്റ് കോളജ് ഓഫ് നഴ്‌സിങ് പത്തനംതിട്ട, കോഴഞ്ചേരി, സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് പന്തളം, എ.എം.എം ടി.ടി.ഐ കോഴഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന ക്ലാസുകള്‍ക്ക് ഡോ. രചന ചിദംബരം, എ. ആബിദ ബീവി, ശ്രീകുമാര്‍, ആര്‍. ദീപ, ഷൈല ബായി എന്നിവര്‍ നേതൃത്വം നല്‍കി. കോളജ് പ്രിന്‍സിപ്പല്‍മാരായ ഡോ. കിരുബ, സിനു, എസ്. ഗിരിജദേവി, മിനി എം. ജോര്‍ജ് എന്നിവര്‍ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. നിലവില്‍ ജില്ലയില്‍ ഏഴ് രോഗികള്‍ ചികിത്സയിലുണ്ട്. ത്വക്കില്‍ ഉണ്ടായേക്കാവുന്ന ചുവന്നതോ ചെമ്പിന്റെ നിറത്തിലുള്ളതോ നിറം മങ്ങിയതോ സ്പര്‍ശനശേഷി കുറഞ്ഞതോ ഇല്ലാത്തതോ ആയ പാടുകള്‍, ബാഹ്യ ഞരമ്പുകളില്‍ തടിപ്പും വേദനയും ശരീര ഭാഗങ്ങളില്‍ മരവിപ്പ്, ദീര്‍ഘകാലമായി ഉണങ്ങാത്ത വൃണങ്ങള്‍, ലബോറട്ടറി പരിശോധനയില്‍ രോഗാണുവിന്റെ സാന്നിധ്യം എന്നിവയാണ് കുഷ്ഠരോഗ ലക്ഷണങ്ങള്‍. സംശയാസ്പദ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. രോഗത്തിനുള്ള ഫലപ്രദമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.