ഗതാഗത നിയന്ത്രണം

പത്തനംതിട്ട: പന്തളം-ആറന്മുള റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ കുളനടയില്‍നിന്ന്​ ആറന്മുളക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ എം.സി റോഡില്‍ കുളനട ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന്​ സമീപമുള്ള കുളനട-ഉള്ളന്നൂര്‍ അമ്പലം റോഡ് വഴി പൈവഴി ജങ്​ഷനിലെത്തി പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ജൂനിയര്‍ മെഡിക്കല്‍ ഓഫിസര്‍ നിയമനം പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍എച്ച്.എം മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നു. താലപര്യമുള്ളവര്‍ ഈ മാസം ഒമ്പതിന് രണ്ടുമണിക്ക് ഓഫിസില്‍ നടത്തുന്ന വാക്-ഇന്‍ ഇന്‍റർവ്യൂവില്‍ പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്​തതിന്‍റെയും അടിസ്ഥാനത്തിലാണ് നിയമനം. റീല്‍സുകള്‍ ക്ഷണിക്കുന്നു പത്തനംതിട്ട: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ക്ഷണിക്കുന്നു. തയാറാക്കിയ റീലുകള്‍ ഈ മാസം 20ന് വൈകീട്ട് അഞ്ചിന് മുമ്പായി വാട്‌സ്​ആപ്പ് മുഖേനയോ കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസിലോ നേരിട്ട് എത്തിക്കണം. 100 എം.ബി കവിയാത്ത ഒരു മിനിറ്റ്​ ദൈര്‍ഘ്യം മാത്രമുള്ള റീലുകളാണ് മത്സരത്തില്‍ പരിഗണിക്കുന്നത്. ഫോണ്‍ 04734 250244, 04682221807.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.