മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറ്റ്​ ഇന്ന്​

പത്തനംതിട്ട: മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ തൊണ്ണൂറാമത് ദുഖ്റോനോ പെരുന്നാൾ കൊടിയേറ്റ് ഞായറാഴ്ച നടക്കും. ഞായറാഴ്ച​ രാവിലെ എട്ടിന് കുർബാനക്കുശേഷം മഞ്ഞനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്ക പതാക ഉയർത്തും. വൈകീട്ട്​ അഞ്ചിന് ഓമല്ലൂർ കുരിശിൻ തൊട്ടിയിലും പതാക ഉയർത്തും. ഏഴ്​, എട്ട്​, ഒമ്പത്​ തീയതികളിൽ രാവിലെ അഞ്ചിന് പ്രഭാത പ്രാർഥന, 11.30ന് ഉച്ചനമസ്കാരം, വൈകീട്ട് അഞ്ചിന് സന്ധ്യനമസ്കാരവും ഉണ്ടായിരിക്കും. ഒമ്പതിന് വൈകീട്ട്​ ആറിന് ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും. നിർധനർക്ക് അരിയും വസ്ത്രവും ചടങ്ങിൽ വിതരണംചെയ്യും. 10ന് വൈകീട്ട്​ അഞ്ചിന് സന്ധ്യപ്രാർഥന തുടർന്ന് യാക്കോബായ സുറിയാനി സഭ മെട്രോപ്പോലീത്തൻ ട്രസ്റ്റി മോർഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. പ്രധാന പെരുന്നാൾ ദിവസമായ 12ന് പുലർച്ച മൂന്നിന് മഞ്ഞിനിക്കര മോർ സ്തേഫാനോസ് കത്തീഡ്രലിൽ കുർബാന. 5.45ന് ദയറാ കത്തീഡ്രലിൽ കുർബാന. 8.30ന് കുർബാന തുടർന്ന് ധൂപപ്രാർഥന. കോവിഡ് കാരണം കാൽനട തീർഥയാത്ര, തീർഥാടക സംഗമം എന്നിവ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.