ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്​ നാളെ തുടങ്ങും

പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്​ ഞായറാഴ്​ച പമ്പാ മണൽപുറത്ത്​ വിദ്യാധിരാജ നഗറിൽ ആരംഭിക്കും. ഹിന്ദുമത മഹാ മണ്ഡലത്തി​ന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന 110മത് പരിഷത്തിനുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്​ച വൈകീട്ട് നാലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്​ഘാടനം നിർവഹിക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻറ്​ പി.എസ്. നായർ അധ്യക്ഷതവഹിക്കും. വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദ അനുഗ്രഹ പ്രഭാഷണവും കേരള ഹൈകോടതി ജസ്റ്റിസ് എൻ. നഗരേഷ് മുഖ്യ പ്രഭാഷണവും നടത്തും. തിങ്കളാഴ്​ച മൂന്നിന് മാർഗദർശന സഭയിൽ കൊളത്തൂർ അദ്വൈതശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷ പ്രഭാഷണവും എ. ഗോപാലകൃഷ്ണൻ, ഡോ. ടി.എസ് വിജയൻ കരുമാത്ര എന്നിവർ പ്രഭാഷണവും നടത്തും. എട്ടിന് 3.30ന് സാംസ്കാരിക സമ്മേളനത്തിൽ മാർഗദർശകമണ്ഡലം കാര്യദർശി സത് സ്വരൂപാനന്ദ സ്വാമി അധ്യക്ഷതവഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്​ഘാടനം നിർവഹിക്കും. ഒമ്പതിന് 3.30 ന് അയ്യപ്പഭക്ത സമ്മേളനത്തിൽ പന്തളം കൊട്ടാരം തൃക്കേട്ട നാൾ പി. രാജരാജവർമ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്​ അഡ്വ. കെ. അനന്തഗോപൻ ഉദ്​ഘാടനം ചെയ്യും. കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. 10ന്​ വൈകീട്ട് 3.30ന് നടക്കുന്ന വിദ്യാഭ്യാസ സഭയിൽ വിദ്യാഭാരതി മുൻ ദേശീയ അധ്യക്ഷൻ ഡോ. പി.കെ. മാധവൻ അധ്യക്ഷതവഹിക്കും. 12ന്​ വൈകീട്ട് 3.30ന് നടക്കുന്ന വനിതസമ്മേളനത്തിൽ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡൻറ്​ മാലേത്ത് സരളാദേവി അധ്യക്ഷതവഹിക്കും. പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്​ഘാടനം നിർവഹിക്കും. 13ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സഭയിൽ ശിവഗിരി മഠം പ്രസിഡൻറ്​ സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരൻ ഉദ്​ഘാടനവും അമൃതാനന്ദമയി മഠം സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശവും നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.