മീറ്റർ റീഡിങ് എടുക്കാനെത്തിയ ജീവനക്കാർക്ക്​ വളർത്തുനായുടെ കടിയേറ്റു

കോന്നി: വൈദ്യുതി മീറ്റർ റീഡിങ് എടുക്കാനെത്തിയ യുവാക്കളെ വളർത്തുനായ്ക്കൾ കടിച്ച് പരിക്കേൽപിച്ചു. കോന്നി വൈദ്യുതി സെക്​ഷനിലെ മീറ്റർ റീഡിങ് എടുക്കുന്ന കെ.എസ്. ശ്രീകാന്ത്, പി.ബി. പ്രദീപ് കുമാർ എന്നിവർക്കാണ് രണ്ട് സ്ഥലങ്ങളിലായി രണ്ട് വീടുകളിലെ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10.15ഓടെ കൊന്നപ്പാറ പുതുചിറയിൽ അമീന്‍റെ വീട്ടിൽ റീഡിങ് എടുക്കാനായെത്തിയ ശ്രീകാന്തിനെ കൂട്ടിൽക്കിടന്ന വളർത്തുനായ്​ ഓടിയെത്തി ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന്​ 30 മിനിറ്റിനുശേഷമാണ് സമാന സംഭവം ഉണ്ടായത്. അട്ടച്ചാക്കൽ കൈതക്കുന്ന് പാലനിൽക്കുന്നതിൽ അമ്മിണിയുടെ വീട്ടിൽ മീറ്റർ റീഡിങ്ങിനായെത്തിയ പ്രദീപ്കുമാറിനെ വീട്ടിലെ വളർത്തുനായ്​ ആക്രമിച്ചു. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമാസം മുമ്പും അട്ടച്ചാക്കലിലെ മറ്റൊരു വീട്ടിലെ വളർത്തുനായുടെ ആക്രമണത്തിന് പ്രദീപ് കുമാർ വിധേയനായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ്​ പത്തനംതിട്ട സെക്​ഷനിലെ റീഡിങ് എടുക്കുന്ന അനീഷിനും നായുടെ കടിയേറ്റിരുന്നു. ഞായറാഴ്ച ലോക്​ഡൗൺ നിരീശ്വരവാദം വളർത്താൻ പത്തനംതിട്ട: കോവിഡിന്‍റെ മറവിൽ ഞായറാഴ്ച ലോക്​ഡൗൺ നീട്ടിക്കൊണ്ടുപോകുന്നത്​ നിരീശ്വര വാദം വളർത്താനാണെന്ന്​ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ്​. ഞായറാഴ്ച നിയന്ത്രണങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപിക്കുമ്പോൾ സ്റ്റാഫ്​ സെലക്​ഷൻ കമീഷൻ നടത്തുന്ന പരീക്ഷ തടസ്സപ്പെടാതിരിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇത്​ ഇരട്ടത്താപ്പാണ്​. ബാറുകളും കള്ളുഷാപ്പുകളും തുറന്നുവെക്കുകയും കടകമ്പോളങ്ങളും മാളുകളും പൊതുഗതാഗതവും വിലക്കാതിരിക്കുകയും ദൈവവിശ്വാസികളായ ക്രൈസ്തവരെ ആരാധനാലയങ്ങളിൽ വിലക്കുകയും ചെയ്യുന്നത്​ മാർക്സിസത്തിന്‍റെ ഹിഡൻ അജണ്ടയാണ്​. ജില്ല വൈസ്​ ചെയർമാൻ സലിം പെരുനാട്​ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.