പത്തനംതിട്ട: ട്രഷറി തട്ടിപ്പുകേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പെരുനാട് സബ് ട്രഷറിയിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ ഷഹീർ ഉപയോഗിച്ച കമ്പ്യൂട്ടറിന്‍റെ ഹാർഡ് ഡിസ്കുകളാണ് അന്വേഷണസംഘം കൊണ്ടുപോയത്. ഇതിലെ വിവരങ്ങൾ പ്രധാന തെളിവുകളായി മാറും. പെരുനാട് സബ് ട്രഷറി ഓഫിസറെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയ ഷഹീർ ഒളിവിലാണ്. ഇയാളുടെ ഈരാറ്റുപേട്ടയിലെ വീട്ടിൽ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. തട്ടിപ്പ് നടന്നത് പത്തനംതിട്ട ജില്ല ട്രഷറിയിലും പെരുനാട് സബ് ട്രഷറിയിലുമാണ്. ജില്ല ട്രഷറിയിലെ കമ്പ്യൂട്ടറുകളിലെ രേഖകൾ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പരിശോധിച്ചു. തട്ടിപ്പ് സംബന്ധിച്ച് ജില്ല ട്രഷറി ഓഫിസർ പത്തനംതിട്ട പൊലീസിൽ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ഇതും ക്രൈംബ്രാഞ്ചിന് കൈമാറി. പെരുനാട്ടിലെയും പത്തനംതിട്ടയിലെയും പരാതികൾ ഒറ്റക്കേസായി അന്വേഷിക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.