ഇരട്ട ആനുകൂല്യം: നഗരസഭ കൗൺസിലറെ ഉപരോധിക്കുമെന്ന്​ മഹിള മോർച്ച

പന്തളം: വീടുവെക്കാൻ ഇരട്ട ആനുകൂല്യം നൽകിയതുൾപ്പെടെ നിരവധി അഴിമതി ആരോപണം നേരിടുന്ന നഗരസഭ കൗൺസിലർ കോൺഗ്രസിലെ പന്തളം മഹേഷിനെതിരെ ഉപരോധവും പ്രതിഷേധ സമരവും നടത്തുമെന്ന്​ മഹിള മോർച്ച ഭാരവാഹികൾ പറഞ്ഞു. വ്യാജ മരണസർട്ടിഫിക്കറ്റ് കേസിലുൾപ്പെടെ മഹേഷിനെതിരെ വിജിലൻസിന്​ പരാതി നൽകും. മഹേഷിനെ ഉപരോധിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചതായി മോർച്ച പത്തനംതിട്ട ജില്ല സെക്രട്ടറി ആർ. ശ്രീലേഖ, പന്തളം മണ്ഡലം പ്രസിഡന്‍റ്​ അശ്വതി ആർ. പിള്ള, നഗരസഭ സമിതി പ്രസിഡന്‍റ്​ ശ്രീലത, ബി.ജെ.പി പന്തളം ഏരിയ പ്രസിഡന്‍റ്​ സൂര്യ എസ്. നായർ, വൈസ് പ്രസിഡന്‍റ്​ മഞ്ജുഷ സുമേഷ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.