കുളത്തൂർ അടവി കൊണ്ടാടി; ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ പള്ളിപ്പാന

മല്ലപ്പള്ളി: പടയണിയുടെ ഭാഗമായി വ്യാഴാഴ്​ച കുളത്തൂർകരയുടെ അടവി, പള്ളിപ്പാന, കോലം തുള്ളൽ, കരയുടെ വിവിധ പ്രദേശങ്ങളിൽ അടവി പുഴുക്ക്​ എന്നിവ നടന്നു. ശനിയാഴ്ച കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ അടവിദിന പടയണിച്ചടങ്ങുകൾ നടക്കും. കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ ഉണർത്തി അടവി പുഴുക്ക് മഹോത്സവം കൊണ്ടാടും. രാത്രി ഒന്നോടെ കുതിര, യക്ഷി, മറുത, ഭൈരവി കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. തുടർന്ന് മലദൈവങ്ങളുടെ പ്രീതിക്കായി പള്ളിപ്പാന നടക്കും. പുലർച്ച അഞ്ചരയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമ വനം സൃഷ്ടിച്ച്​ അടവി കൊണ്ടാടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.