ബൈക്കിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു

പന്തളം: ബൈക്കിൽ എത്തിയയാൾ വഴിയാത്രക്കാരിയുടെ രണ്ടര പവൻ മാല അപഹരിച്ചു. പന്തളം കടയ്ക്കാട് അനീഷ് ഭവനിൽ തങ്കമണിയുടെ (54) മാലയാണ് പൊട്ടിച്ചത്. എൻ.എസ്.എസ് കോളജിന് സമീപം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിൽ വ്യാഴാഴ്ച ഉച്ചക്ക്​ 3.30 ഓടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ വഴി ചോദിച്ച്​ വീട്ടമ്മയുടെ സമീപത്തെത്തി മാല പൊട്ടിക്കുകയായിരുന്നു. പന്തളം എസ്.ഐ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശത്തെ സി.സി.ടി.വി കാമറ പൊലീസ് പരിശോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.