വടശേരിക്കര: സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രഖ്യാപിച്ച 2020ലെ മികച്ച വനിതവേദി പ്രവർത്തനത്തിനുള്ള നങ്ങേലി പുരസ്‌കാരം പെരുനാട് മുക്കം ശബരിഗിരി ലൈബ്രറി ആൻഡ് റീഡിങ് റൂം കരസ്ഥമാക്കി നാടിന് അഭിമാനമായി. 15,000 രൂപ വിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അഞ്ച് വനിതകളുടെ കൂട്ടായ പ്രവർത്തനമാണ് ലൈബ്രറിയുടെ ഈ വിജയത്തിന് പിന്നിൽ. വനിതവേദിയുടെ മികച്ച പ്രവർത്തനങ്ങളിലൊന്നായ തുണിസഞ്ചി നിർമാണ യൂനിറ്റ് വാർഡിലുള്ളവർക്ക് മാത്രമല്ല അടുത്ത പ്രദേശങ്ങളായ റാന്നി, വടശേരിക്കര, പെരുനാട് എന്നിവിടങ്ങളിലെ കടകളിലേക്കും നൽകുന്നുണ്ട്. പാക്കിങ്ങും വിതരണവുമെല്ലാം വനിതകൾതന്നെ ചെയ്യുന്നതിലൂടെ സാമ്പത്തികമായ നേട്ടവും ലഭിക്കുന്നു. ലൈബ്രറി പ്രസിഡന്‍റ് സുനിൽ ദത്ത്, സെക്രട്ടറി പി.ആർ. സജീവൻ എന്നിവരാണ് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നത്. ബോധവത്കരണ ക്ലാസുകൾ സെമിനാറുകൾ, സംവാദം എന്നിവ സംഘടിപ്പിക്കുന്നതിലും വനിതവേദി മുന്നിൽതന്നെയാണ്. 32 അംഗങ്ങളുള്ള വനിതവേദിക്ക് എസ്. ശോഭന, ഓമന സോമരാജൻ എന്നിവരാണ് പ്രോജക്ടുകൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.