സ്വകാര്യ ബസ്​സ്റ്റാൻഡിൽ എല്ലാ ബസുകളും കയറുന്നില്ലെന്ന്

ptl th 4 പത്തനംതിട്ട: നഗരസഭ പഴയ സ്വകാര്യ ബസ്​സ്റ്റാൻഡിൽ എല്ലാ ബസുകളും കയറാത്തത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കാണിച്ച്​ ചെയർമാന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂനിറ്റ്​ നിവേദനം നൽകി. ഇവിടത്തെ ശൗചാലയം അടഞ്ഞുകിടക്കുന്നതും മാലിന്യം കത്തിക്കുന്നതും ആളുകൾക്ക് ബുദ്ധി​​മുട്ടുണ്ടാക്കുന്നു. ഇതിനെല്ലാം​ പരിഹാരം ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂനിറ്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കാമെന്ന് നഗരസഭ ചെയർമാൻ ഉറപ്പ് നല്കി. സമിതി ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മക്കാർ, ജില്ല ട്രഷറർ പി.കെ. ജയപ്രകാശ്, യൂനിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഹസീബ് ഫാന്റസി, കിഞ്ചൽ ഷൈജു, കോയമോൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. must......musrt...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.