മീഡിയവൺ വിലക്കിൽ പ്രതിഷേധം

പന്തളം: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാറിന്‍റെ നടപടിക്കെതിരെ എസ്.ടി.യു ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. അൻസാരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.കെ. അക്ബർ പ്രമേയം അവതരിപ്പിച്ചു. ശരീഫ് എം.എസ്.ബി.ആർ, റഹീം പ്ലാമൂട്ടിൽ, രാജൻ റാവുത്തർ, യൂനുസ് വകയാർ, സുധീർ, ഷാനവാസ് അലിയാർ, ഹുസൈൻ ചുങ്കപ്പാറ, കുമ്മണ്ണൂർ സാദിഖ് എന്നിവർ സംസാരിച്ചു. മുസ്​ലിം ലീഗ് ദേശീയ സെക്രട്ടറി യൂനുസ്​കുഞ്ഞിന്‍റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.