റാന്നിയില്‍ പേപ്പട്ടി ആക്രമണം; നാലുപേർക്ക് കടിയേറ്റു

റാന്നി: റാന്നിയില്‍ പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് കാൽനടക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. മാമുക്ക് ജങ്ഷനില്‍ ഒരാളെയും ബൈപാസ് ജങ്ഷനില്‍ മൂന്നു പേരെയുമാണ് പട്ടി കടിച്ചത്. പട്ടിയുടെ കടിയേറ്റവരില്‍ രണ്ടുപേര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടുപേര്‍ മറ്റ്​ ആശുപത്രിയിലേക്ക്​ പോയി. വാഹനത്തിനുപിന്നാലെ എത്തിയാണ് രണ്ടുപേരെ പട്ടി കടിച്ചത്. എല്‍ബിന്‍, ബിജി എന്നിവരാണ് റാന്നി താലൂക്ക് ആശുപത്രിയിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊതുജനം ജാഗ്രത പാലിക്കണമെന്ന് റാന്നി പൊലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്‍കുന്നുണ്ട്. ptl rni _6 dog bite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.