മണ്ണ് കടത്തിയ ടോറസ് പിടികൂടി

തിരുവല്ല: റവന്യൂ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി . ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബുധനാഴ്ച വൈകീട്ട് പെരിങ്ങരയിൽ നടത്തിയ പരിശോധനയിലാണ്​ ടോറസ് പിടികൂടിയത്. പെരിങ്ങര ഉൾപ്പെടുന്ന അപ്പർ കുട്ടനാടൻ മേഖലയിൽ അനധികൃത നിലംനികത്തൽ ശക്തമാകുന്നതായ നിരന്തര പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി തഹസിൽദാർമാരായ രാജേഷ് കുമാർ, അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.