പത്തനംതിട്ട: പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ മികവിന് വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സമഗ്രശിക്ഷ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ പ്രീ സ്‌കൂള്‍ വികസന വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സര്‍ക്കാര്‍ ഓണറേറിയം ലഭിക്കുന്ന പ്രീ-സ്‌കൂളുകളെ സംബന്ധിച്ച് നടത്തിയ നിജസ്ഥിതി പഠനത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് ഡോ. ആര്‍. വിജയമോഹനന്‍ വിഷയാവതരണം നടത്തി. പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍ മോഡറേറ്ററായിരുന്നു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീന റാണി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസര്‍ എ.കെ. പ്രകാശ്, ബിജി വര്‍ഗീസ്, ശ്രീരഞ്ജിനി, സമഗ്ര ശിക്ഷ കേരള ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ എ.പി. ജയലക്ഷ്മി, പ്രോഗ്രാം ഓഫിസര്‍ ഡോ. ലെജു പി. തോമസ് എന്നിവര്‍ പങ്കെടുത്തു. മരങ്ങാട് ചിറ്റൂർകടവ് റോഡ് നിർമാണോഘാടനം പത്തനംതിട്ട: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ച മരങ്ങാട് -ചിറ്റൂർ കടവ് റോഡിന്റെ നിർമാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോജി എബ്രഹാമിന്‍റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ നിർവഹിച്ചു. ചിറ്റൂർ ശങ്കർ, ശശാങ്കൻ നായർ, കവുങ്കൽ സുരേഷ്, ലിസി സാം, ഷൈജു ടി., ജുബിൻ ചാക്കോ, പി.ജി. പാപ്പച്ചൻ, രാജേഷ് മാമൂട് എന്നിവർ സംസാരിച്ചു. ചിത്രം PTL 10 ROBIN മരങ്ങാട്-ചിറ്റൂർ കടവ് റോഡ് നിർമാണോദ്ഘാടനം റോബിൻ പീറ്റർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.