പത്തനംതിട്ട: ജില്ല കോൺഗ്രസ് കമ്മിറ്റി ഭാരവാഹി പട്ടിക അന്തിമമാക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ വ്യാഴാഴ്ച ജില്ലയിലെത്തും. ഡി.സി.സി ഭാരവാഹികളുടെ പട്ടിക അഞ്ചാം തീയതിക്ക് മുമ്പ് കെ.പി.സി.സിക്ക് നൽകണമെന്ന തീരുമാനത്തെ തുടർന്നാണ് അതിനായി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ എം.എം. നസീർ ഡി.സി.സി ഓഫിസിൽ എത്തുന്നത്. നിലവിൽ 69 ഭാരവാഹികളാണ് ഡി.സി.സിക്കുള്ളത്. എന്നാൽ പുതിയ പട്ടികയിൽ 15 ഭാരവാഹികളും 16 നിർവാഹക സമതി അംഗങ്ങളും മാത്രമേ ഉണ്ടാകുകയുള്ളൂ. ഇതിൽ തന്നെ പകുതി പേർ പുതു മുഖങ്ങളായിക്കണമെന്നാണ് കെ.പി.സി.സി. നിർദേശം. ഡി.സി.സി പ്രസിഡൻറ്, രാഷ്ട്രീയകാര്യ സമതിയംഗം, ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, മുൻ ഡി.സി.സി പ്രസിഡൻറ് എന്നിവരുമായി ചർച്ച നടത്തി ലിസ്റ്റ് തയാറാക്കാനാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുള്ളത്. ജില്ലയിലെ മുഴുവൻ ബ്ലോക്ക് പ്രസിഡന്‍റുമാരെയും മാറ്റി പുതിയ ആളുകളെ നിയമിക്കുമെന്നറിയുന്നു. ജില്ലയിലെ മുതിർന്ന നേതാക്കളുമായും നസീർ ചർച്ച നടത്തും. നേതാക്കൾ പറയുന്നവരെല്ലാം ഭരവാഹികളാകുമെന്ന് ഉറപ്പില്ല. പ്രവർത്തന പാരമ്പര്യം, സാമുദായിക സമവാക്യങ്ങൾ, പ്രാദേശിക ജനപിന്തുണ എന്നിവ പരിഗണിക്കും. സംഘടനവിരുദ്ധ പ്രവർത്തനം നടത്തിയവരെ ഒരു കാരണവശാലും പരിഗണിക്കാൻ സാധ്യതയില്ല. ജില്ലയിൽ കോൺഗ്രസിനെ താഴെ തട്ടിൽ ചലിപ്പിക്കാൻ കഴിയുന്ന നേതാക്കളെ കണ്ടെത്തി അവർക്ക് ഭാരവാഹിത്വം നൽകണമെന്നാണ് നിർദേശം. പരിഗണനാർഹരായവരുടെ പേരുകൾ നൽകണമെന്ന് എം.എം. നസീർ എല്ലാ നേതാക്കൾക്കും നിർദേശം നൽകിയിരുന്നു. അവയെല്ലാം ശേഖരിച്ച് അന്തിമ ലിസ്റ്റുണ്ടാക്കും. ആരെങ്കിലും മനഃപൂർവം പേരുകൾ നൽകുന്നത് താമസിപ്പിച്ചാൽ വിശദമായ അന്വേഷണം നടത്തി ലിസ്റ്റ് തയാറാക്കി സമർപ്പിക്കാൻ കെ.പി.സി.സി പ്രസിഡൻറ് അനുവാദം നല്കിയിട്ടുണ്ട്. ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ , കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവരുമായി അന്തിമ ചർച്ച നടത്തി ലിസ്റ്റ് കെ.പി.സി.സിക്ക് അഞ്ചിനുമുമ്പ് നൽകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.