ഐ.എൻ.എൽ മുനിസിപ്പൽ സമ്മേളനം

പന്തളം: ഐ.എൻ.എൽ പന്തളം മുനിസിപ്പൽ സമ്മേളനം ജില്ല വൈസ് പ്രസിഡൻറ് ഷിബു ജോസഫ് ഉദ്ഘാടനം ചെയ്തു. മീഡിയാവൺ ചാനലിനെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന്​ അദ്ദേഹം പറഞ്ഞു. അടൂർ മണ്ഡലം സെക്രട്ടറി റഫീക്ക് പന്തളം അധ്യക്ഷത വഹിച്ചു. എൻ.വൈ.എൽ ജില്ല ജനറൽ സെക്രട്ടറി രഞ്ജിത്ത് പന്തളം, ഐ.എൻ.എൽ ജില്ല കമ്മിറ്റി അംഗങ്ങളായ ഷാനവാസ് ഖാൻ, ഷെരീഫ് പന്തളം, ഷെഫിൻ മുട്ടാർ, ഷെഫീക്ക് പന്തളം എന്നിവർ സംസാരിച്ചു. മുനിസിപ്പൽ പ്രസിഡൻറായി റഫീഖ് പന്തളത്തെയും ജനറൽ സെക്രട്ടറിയായി രഞ്ജിത്തിനെയും ട്രഷററായി ഷെഫീക്ക് പന്തളത്തെയും തെരഞ്ഞെടുത്തു. ഫോട്ടോ: ഐ.എൻ.എൽ പന്തളം മുനിസിപ്പൽ സമ്മേളനം ജില്ലാ വൈസ് പ്രസിഡൻറ് ഷിബു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.