മീഡിയവണിന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധം

പത്തനംതിട്ട: മീഡിയവണിന് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ ഐ.എൻ.എൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് പ്രവണതയാണ് ഇത്തരം വിലക്കുകൾക്ക് പിന്നിലെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ബിജു മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഷിബു ജോസഫ് അധ്യക്ഷതവഹിച്ചു. അബ്ദുൽ ഷുക്കൂർ, നജീബ് ചുങ്കപ്പാറ, അബ്ദുൽ ജെബ്ബാർ, ഹാഷിം ചുങ്കപ്പാറ, ഷാനവാസ് ഖാൻ, ആസാദ് തിരുവല്ല, രാജൻ സുലൈമാൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.എസ്.എം. ഹനീഫ സ്വാഗതവും സബൂറ ബീഗം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.