പന്തളം നഗരസഭയിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു

പന്തളം: നഗരസഭയിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു. കൗൺസിൽ തീരുമാനമില്ലാതെ ഏക പക്ഷീയമായി ചില വാർഡുകളിലെ റോഡ്​ പണികളുടെ മെയിൻറനൻസ് തുകയാണ്​ വെട്ടിക്കുറച്ചത്​. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയ പദ്ധതികളും ഇല്ലാതാക്കി. ഏകപക്ഷീയമായി 16 വാർഡുകളിലെ ഒാരോ ലക്ഷം രൂപ വീതം വർക്കുകളിൽനിന്നും കുറവുചെയ്തു ബഹുവർഷ പ്രോജക്ടുകളാക്കിയിരിക്കുകയാണ്. പ്ലാൻ ഫണ്ടിൽനിന്നും ഒരു കോടി നാൽപ്പത്തി ഏഴു ലക്ഷം രൂപയും കുറവു വരുന്നതോടെ ജനറൽ വീട്​ മെയിൻറൻസ് ഉൾപ്പെടെ വിവിധ കാർഷിക വ്യക്തിഗത ആനുകൂല്യങ്ങളും നഷ്ടമാകും. നടപടിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ബന്ധപ്പെട്ടവർക്ക്​ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.