കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുക -ഡി.എം.ഒ

പത്തനംതിട്ട: കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളും വരാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി പറഞ്ഞു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ എല്ലാ സീസണിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ അഞ്ചുപേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലടക്കം ജാഗ്രത പാലിക്കണം. കുടിവെള്ളം ശുദ്ധമാണെന്ന്​ ഉറപ്പാക്കുകയും​ വേണം. കൈകകള്‍ അണുമുക്തമാക്കുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും കോവിഡിനൊപ്പം മറ്റ് നിരവധി പകര്‍ച്ചവ്യാധികളെയും തടയുന്നതിന് സഹായിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. 15 മുതല്‍ 17 വരെയുള്ളവര്‍ക്ക് രണ്ടാംഡോസ് ആരംഭിച്ചു പത്തനംതിട്ട: ജില്ലയില്‍ 15 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജനുവരി മൂന്ന്​ മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. കോവാക്‌സിന്‍ എടുത്തവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കാവുന്നതാണ്. ഇതനുസരിച്ച് ജനുവരി 31 മുതല്‍ രണ്ടാംഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതായും കാലാവധി പൂര്‍ത്തിയായവര്‍ രക്ഷാകര്‍ത്താക്കളോടൊപ്പം എത്തി രണ്ടാംഡോസ് വാക്‌സിന്‍ എടുക്കേണ്ടതാണെന്നും ഡി.എം.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.