വൈദ്യുതി മുടങ്ങും

തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുരിശുകവല, മഴുവങ്ങാട് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . ..................... സമരസമിതി പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധം തിരുവല്ല: ജനകീയ സമരങ്ങളെ കൈയൂക്കുകൊണ്ട് നേരിടാനുള്ള സർക്കാർ ശ്രമം വ്യാമോഹമാണെന്ന് മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. ആറ്റിങ്ങലിലെ ആലംകോട്ടിൽ നിയമവിരുദ്ധമായി കല്ലിടാനെത്തിയ കെ-​റെയിൽ സംഘത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച സമരസമിതി പ്രവർത്തകരെ ക്രൂരമായി മർദിച്ച് കസ്റ്റഡിയിലെടുത്തതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സമിതി ജനറൽ കൺവീനർ എസ്. രാജീവൻ, കെ.പി.സി.സി അംഗം അനീഷ് വരിക്കണ്ണാമല, ജില്ല സമിതി അംഗം എസ്.രാധാമണി, വനിത സമിതി കൺവീനർ ശരണ്യരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.