വൈദ്യുതി കടത്തിവിട്ടിരുന്ന ഏരിയൽ ബഞ്ച് കേബിൾ ഇളകിവീണു

മല്ലപ്പള്ളി: വായ്​പൂര്​ ജങ്​ഷന് സമീപം വൈദ്യുതി കടത്തിവിട്ടിരുന്ന ഏരിയൽ ബഞ്ച് കേബിൾ തൂണിൽനിന്ന് ഇളകിവീണു. തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്കിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഇതേസമയം റോഡിൽ സ്കൂട്ടറിൽ യാത്രചെയ്തിരുന്ന അമ്മയും മകനും വാഹനത്തിന്‍റെ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റു. ഇരുവരെയും കെ.എസ്.ഇ.ബി വാഹനത്തിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മല്ലപ്പള്ളി സബ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ മാസം ചുങ്കപ്പാറയിലേക്ക് വലിച്ച കേബിളാണ് കൂട്ടിയോജിപ്പിച്ച ഭാഗംവിട്ട് ഇളകിവീണത്. നേരിട്ട് ദേഹത്ത് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പലയിടത്തും ഇത് അപകടാവസ്ഥയിലാണെന്ന് പരാതികൾ നേരത്തെ ഉയർന്നിരുന്നു. പൂർണമായ സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഫോട്ടോ: വൈദ്യുതി കടത്തിവിട്ടിരുന്ന ഏരിയൽ ബഞ്ച് കേബിൾ ഇളകി റോഡിൽവിണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.