കോഴഞ്ചേരി പാലം: സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കും -കലക്​ടര്‍

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കി പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോഴഞ്ചേരി പാലം അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലസന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. കോഴഞ്ചേരി മാര്‍ക്കറ്റ്, പോസ്റ്റ് ഓഫിസ് എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശമാണ് സ്ഥലമേറ്റെടുപ്പ് നടക്കാനുള്ളത്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വീണ ജോര്‍ജ്, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോഴഞ്ചേരി പാലത്തിന്റെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു. ഇതോടനുബന്ധിച്ചാണ് കലക്ടര്‍ സ്ഥലസന്ദര്‍ശനം നടത്തിയത്. കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയര്‍, കോഴഞ്ചേരി തഹസില്‍ദാര്‍, എല്‍.എ സ്പെഷല്‍ തഹസില്‍ദാര്‍, കോഴഞ്ചേരി വില്ലേജ് ഓഫിസര്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ചിത്രം PTL 13 DC VISIT കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്ഥലം സന്ദര്‍ശിക്കുന്നു ................... ഇ-സഞ്ജീവനി പ്രയോജനപ്പെടുത്തണം -ഡി.എം.ഒ പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പോകാതെ ചികിത്സ ലഭിക്കുന്ന ഇ-സഞ്ജീവനി ഓണ്‍ലൈന്‍ ചികിത്സ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ആശുപത്രിയിലെ അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. കോവിഡ് ബാധിതർക്കുള്ള ഒ.പി 24 മണിക്കൂറും ഓണ്‍ലൈനില്‍ ലഭ്യമാണ്. മൊബൈലില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ മറ്റ് അനുബന്ധ രോഗമുള്ളവര്‍ തുടങ്ങിയവര്‍ ഇ-സഞ്ജീവനി ഓണ്‍ലൈന്‍ ചികിത്സ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.