കോട്ടാങ്ങൽ പടയണിക്ക് ചൂട്ടുവെച്ചു

മല്ലപ്പള്ളി: കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടുപടയണിക്ക് ചൂട്ടുവെച്ചു. ക്ഷേത്ര ശ്രീകോവിലിൽനിന്ന് മേൽശാന്തി വിശ്വനാഥ് പി. നമ്പൂതിരി പകർന്നുനൽകിയ അഗ്നിചൈതന്യം കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് ആവാഹിച്ചു. കുളത്തൂർ കരക്കുവേണ്ടി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരക്കുവേണ്ടി കടൂർ രാധാകൃഷ്ണ കുറുപ്പുമാണ് ചൂട്ടുവെച്ചത്. ധനുമാസത്തിലെ ഭരണി മുതൽ മകരത്തിലെ ഭരണിവരെയാണ് പടയണി. അതിൽ മകരഭരണിക്കു മുമ്പുള്ള എട്ടുദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടക്കുന്നത്. ദേവസ്വം പ്രസിഡന്റ്‌ സുനിൽ വെള്ളിക്കര, സെക്രട്ടറി ടി. സുനിൽ താന്നിയ്ക്ക പൊയ്കയിൽ, കുളത്തൂർ കരക്കുവേണ്ടി പ്രസിഡന്റ്‌ കരുണാകരൻ നായർ, സെക്രട്ടറി കെ.കെ. ഹരികുമാർ, ട്രഷറർ രതീഷ് ചാളുക്കാട്ട്, കോട്ടാങ്ങൽ കരക്കുവേണ്ടി പ്രസിഡന്റ്‌ എൻ.ജി. രാധാകൃഷ്ണൻ, സെക്രട്ടറി അരുൺ കൃഷ്ണ കാരയ്ക്കാട്ട്, അനീഷ് ചുങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.