കൊടിയേറ്റ് സദ്യയും അന്നദാനവും ഒഴിവാക്കി

അടൂർ: കോവിഡ് പ്രതിരോധ മാനദണ്ഡപ്രകാരം ജില്ല സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ അടൂർ ശ്രീ പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമായി ക്രമപ്പെടുത്തി. കൊടിയേറ്റ് ദിനം നടത്താൻ നിശ്ചയിച്ചിരുന്ന കൊടിയേറ്റ് സദ്യയും, തുടർന്നുള്ള ദിവസങ്ങളിലെ അന്നദാനവും സ്റ്റേജ് പരിപാടികളും ഫെബ്രുവരി എട്ടിന് നിശ്ചയിച്ച സൂര്യനാരായണ പൊങ്കാലയും മറ്റ് ഉത്സവാഘോഷങ്ങളും നടത്തുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു. കൊടിയേറ്റ്, ക്ഷേത്ര പൂജകൾ, വഴിപാടുകൾ, ഉത്സവബലി, കൊടിയിറക്ക്, ആറാട്ട് തുടങ്ങിയ ക്ഷേത്രാചാരച്ചടങ്ങുകൾ മാത്രം നടത്താൻ ഉത്സവകമ്മിറ്റി തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.