തിരുവല്ല: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗൺ തിരുവല്ലയിൽ പൂർണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴിച്ച് ബാക്കി എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു. താലൂക്കിന്‍റെ അതിർത്തി പ്രദേശങ്ങളായ സൈക്കിൾ മുക്ക്, നെടുമ്പ്രം എ.എൻ.സി ജങ്ഷൻ, ഇടിഞ്ഞില്ലം, നെല്ലാട് എന്നിവിടങ്ങളിൽ ശക്തമായ പൊലീസ് പരിശോധന നടന്നു. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയവരെ പൊലീസ് തിരികെ അയച്ചു. കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു. ---- രക്തസാക്ഷിത്വ ദിനാചരണം തിരുവല്ല: കേരള പ്രദേശ് ഗാന്ധി ദർശൻവേദി നിയോജക മണ്ഡലത്തിന്‍റെ നേതൃത്വത്തിൽ നഗരസഭ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ല ചെയർമാൻ ശ്രീകുമാർ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സോമൻ ജോർജ് അധ്യക്ഷതവഹിച്ചു. ജാക്‌സൺ ജോസഫ്, മേരി സൂസൻ സാം, നാൻസി ലിറ്റി ജോർജ്, എ. കുമാർ രാമസുബു എന്നിവർ സംസാരിച്ചു. തിരുവല്ല: വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷിത്വ ദിനം ബ്ലോക്ക് പ്രസിഡന്‍റ് ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.പി. രഘുകുമാർ അധ്യക്ഷതവഹിച്ചു. നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, കെ.കെ. സോമശേഖരൻപിള്ള, ഗിരീഷ് രാജ്ഭവൻ, റെജി മണലേൽ, എ.ജി. ജയദേവൻ, ശ്രീകാന്ത്, രാജു സീതാസ്, ഗോപകുമാർ, രംഗനാഥൻ, ധർമചന്ദ്രൻപിള്ള, സിന്ധു അനിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.