പത്തനംതിട്ട: വ്യത്യസ്ത സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെ അതിക്രമം കാട്ടിയ രണ്ടുപേർ പൊലീസിന്‍റെ പിടിയിലായി. റാന്നി കന്നാംപാലത്തിനടുത്ത് ഒരു വീട്ടിൽ അതിക്രമിച്ചുകയറി 28 കാരിയെ കടന്നുപിടിച്ച കേസിൽ വടശ്ശേരിക്കര പള്ളിക്കമുരുപ്പീൽ റെജി പി.രാജു (45) അറസ്റ്റിലായി. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. യുവതി ബഹളം വെച്ചപ്പോൾ ഓടിരക്ഷപ്പെട്ട ഇയാളെ മണിക്കൂറുകൾക്കകം റാന്നി പൊലീസ് പിടികൂടി. എസ്.ഐ സായി സേനന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ പൊലീസുദ്യോഗസ്ഥരായ സുധീർ, സുധീഷ് കുമാർ എന്നിവരുണ്ടായിരുന്നു. മറ്റൊരു സംഭവത്തിൽ തിരുവല്ല പെരുംതുരുത്തിയിൽ സ്ത്രീകൾക്കുനേരേ നഗ്നത പ്രദർശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്ത പരാതിയിൽ പെരുംതുരുത്തി നടുവിലേതറ അരുണിനെ (24) തിരുവല്ല പൊലീസ് പിടികൂടി. സ്ത്രീകളെ ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്. എസ്.ഐ നിത്യ സത്യൻ, ഉദ്യോഗസ്ഥരായ വിഷ്ണുദേവ്, മാത്യു എന്നിവർ ചേർന്നാണ് പിടികൂടിയത്. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ------- ചിത്രം PTL 11 PRATHI REJI അറസ്റ്റിലായ റെജി പി.രാജു PTL 12 PRATHI ARUN അരുൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.