മല്ലപ്പള്ളി: വേനൽച്ചൂട് കടുത്ത് മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളം കിട്ടാക്കനിയാകുന്നു. താലൂക്കിലെ മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികളും പൈപ്പ് ലൈനുകളും ഉണ്ടെങ്കിലും വെള്ളമെത്തുന്നത് വല്ലപ്പോഴും മാത്രമാണ്. മിക്ക പ്രദേശങ്ങളിലും കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ ജനങ്ങൾ. പൈപ്പുലൈനുകളിൽ ആഴ്ചയിൽ രണ്ടുദിവസം കുടിവെള്ളം എത്തിയിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ മാസത്തിൽ മൂന്നുദിവസമാണ് കുടിവെള്ളം എത്തുന്നത്. കുടിവെള്ള പദ്ധതികൾക്കായി വെള്ളം ശേഖരിച്ചിരുന്ന മണിമലയാറ്റിലും സമീപത്തെയും കിണറുകൾ വറ്റി. ആറ്റിലെ വെള്ളം താഴ്ന്നതോടെ കുടിവെള്ള പദ്ധതികളിലും വെള്ളമില്ലാതെയായി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പണി ആരംഭിച്ച പദ്ധതികളുടെ നിർമാണം പലയിടത്തും പാതി വഴിയിൽ അവസാനിച്ചു. പല മേജർ കുടിവെള്ള പദ്ധതികളുടെയും പൂർണ പ്രയോജനം ലഭ്യമാക്കാനും അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.