വാനരശല്യം; പൊറുതിമുട്ടി കർഷകർ

മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം മൂലം കർഷകർ പൊറുതി മുട്ടുമ്പോൾ കൂനിന്മേൽ കുരുവായി നാട്ടിലിറങ്ങിയ വാനരൻമാരുടെ വിളയാട്ടം. പഞ്ചായത്ത് നാലാം വാർഡിൽ കഴിഞ്ഞ ദിവസം ഒറ്റയായും കൂട്ടമായും കുരങ്ങുകൾ എത്തി. കാലാവസ്ഥ വ്യതിയാനം മൂലം ചൂട് കൂടുകയും വനത്തിൽ ഭക്ഷ്യ വസ്തുക്കൾ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവ നാട്ടിൽ ഇറങ്ങുന്നത്. പൊതുവെ ഉപദ്രവകാരികളല്ലെങ്കിലും കരിക്ക്, വാഴക്കുല, പഴങ്ങൾ, മറ്റു പച്ചക്കറികൾ തുടങ്ങിയവ കൂടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പാകം ചെയ്തതും അല്ലാത്തതുമായ ആഹാര സാധനങ്ങൾ തിന്നുനശിപ്പിക്കുന്നതായും പരാതിയുണ്ട്. അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. --------- ഫോട്ടോ . കഴിഞ്ഞ ദിവസം കല്ലൂപ്പാറ പഞ്ചായത്ത് നാലാം വാർഡിൽ ഡോ. സാമുവൽ നെല്ലിക്കാടിന്റെ കൃഷിയിടത്തിൽ കുരങ്ങുകൾ ഇറങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.