റാന്നി: റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി ജനം നിരാശരാണ്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ വികസന പദ്ധതികൾ അട്ടിമറിക്കുകയായിരുന്നു. പഞ്ചായത്തിന്‍റെ പൊതുവികസനത്തിന് പദ്ധതികൾ ആവിഷ്ക്കരിക്കുന്നില്ല. റാന്നി ടൗണിന്‍റെ തീരാശാപമായിരുന്ന മാലിന്യ സംസ്ക്കരണ പദ്ധതിയായ തുമ്പൂർമുഴി പദ്ധതി അട്ടിമറിച്ചു. തുമ്പൂർമുഴി, ഹരിത കർമസേന, പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ്, ടൗണിൽ സി.സി ടി.വി സ്ഥാപിക്കൽ, ക്ലീൻ കേരള കമ്പനി എന്നിവ സംയോജിപ്പിച്ചാണ് ടൗണിലെയും വാർഡുകളിലെയും മാലിന്യ നിർമാർജനം ചെയ്തിരുന്നത്. 90 ശതമാനം നിർമാണം പൂർത്തിയാക്കിയ ജണ്ടായിക്കലിലെ വാതക ശ്മശാനം നിർമാണ പ്രവർത്തനം നിലച്ചു. ബസ് സ്റ്റാൻഡ് നവീകരണത്തിന് പദ്ധതികൾ ഇല്ല. കഴിഞ്ഞ ഭരണസമിതി നിർമാണം പൂർത്തീകരിച്ച കൃഷി ഭവൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല. ശോച്യാവസ്ഥ നേരിടുന്ന മൃഗാശുപത്രി കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതിയില്ല. മക്കപ്പുഴയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് അവഗണന. റാന്നി സെന്‍റ് തോമസ് കോളജിലെ കോവിഡ് കെയർ സെന്‍റർ പ്രവർത്തനത്തിന് തുടർ നടപടി സ്വീകരിച്ചില്ല. ആന്‍റോ ആന്‍റണി എം.പിയുടെ ഫണ്ടിൽനിന്ന് ലഭിച്ച ആംബുലൻസ് നാല് മാസമായി ഉപയോഗിക്കാതെ കിടക്കുന്നു. വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ ഒരു വർഷക്കാലത്തിനിടയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ തുടർച്ചയായ 18 ദിവസം സമരം നടത്തേണ്ടിവന്നു. ------------- Ptl rni - 2 Pazhavangadi Shiny story LDF ഫോട്ടോ: ഷൈനി രാജീവ്, എൽ.ഡി.എഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.