തദ്ദേശം ഒരുവർഷം

റാന്നി: റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണസമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളോടൊപ്പംനിന്ന് പ്രവർത്തിക്കുന്നു. റാന്നി ഇട്ടിയപ്പാറയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പ്രവർത്തനം നടക്കുന്നു. റാന്നി സെന്‍റ്​ തോമസ് കോളജിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനമാരംഭിച്ചെങ്കിലും രോഗികൾ കുറവായതിനാലും കോളജിൽ കുട്ടികളുടെ പരീക്ഷ നടക്കുന്നതിനാലും അടച്ചുപൂട്ടി. റാന്നി ഇട്ടിയപ്പാറയിൽ മത്സ്യഫെഡ് സ്റ്റാൾ തുറന്നു. ജണ്ടായിക്കലിൽ ഗ്യാസ് ക്രിമിറ്റോറിയതിന്‍റെ പണി ​ധൃതഗതിയിൽ നടക്കുന്നു. ഗ്രാമപഞ്ചായത്തിൽ അഞ്ച്, നാല് വാർഡുകളിൽ അംഗൻവാടികൾ പ്രവർത്തനം തുടങ്ങി. എല്ലാ വാർഡുകളിലും അഞ്ചുലക്ഷം രൂപയുടെ ഗ്രാമീണ റോഡുകൾ കോൺക്രീറ്റ്​ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 17 വാർഡുകളിലും കുടിവെള്ളത്തിനുവേണ്ടി ഓരോലക്ഷം രൂപ വീതം പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്​ വാട്ടർ അതോറിറ്റിയിൽ അടച്ചിട്ടുണ്ട്​. ഉയർന്ന പ്രദേശത്ത് ആൾത്താമസം ഇല്ലാത്ത സ്ഥലം നോക്കി വസ്തുവാങ്ങി മാലിന്യനിർമാർജനം നടത്തുന്നതിന് ശ്രമം നടത്തുന്നു. ഇട്ടിയപ്പാറ കോളജ് റോഡിൽ പണിയുന്ന വഴിയിടം ടേക്ക് എ ബ്രേക്ക് പ്രവർത്തനം ആരംഭിച്ചു. ഇട്ടിയപ്പാറയിൽ ഷോപ്പിങ് കോംപ്ലക്സ്, പഞ്ചായത്ത് ആസ്ഥാന മന്ദിരം എന്നിവ പണിയുന്നതിന് ആറുലക്ഷം രൂപ എസ്റ്റിമേറ്റ്, പ്ലാൻ എന്നിവ തയാറാക്കുന്നതിനായി ഉൾപ്പെടുത്തി. കെ.എസ്.ഇ.ബിക്ക് വൈദ്യുതി നൽകാൻ കഴിഞ്ഞത്​ എടുത്തുപറയത്തക്ക നേട്ടമാണ്. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റേഷനിൽ പൊളിഞ്ഞ പൊലീസ് എയ്ഡ് പോസ്റ്റ് പണിയുന്നതിന് ടെൻഡർ ക്ഷണിച്ചു. ഇട്ടിയപാറ മാർക്കറ്റിനോട് ചേർന്ന് മുമ്പുണ്ടായിരുന്ന സൈറൺ മാറ്റി പുതിയത് സ്ഥാപിക്കും. അനിത അനിൽകുമാർ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ Ptl rni - 3 Pazhavangadi Story President ഫോട്ടോ: അനിത അനിൽകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.