പി.എച്ച്. റഷീദ് റാന്നി: റാന്നി ബ്ലോക്കിലെ വലിയ പഞ്ചായത്തുകളിലൊന്നാണ് റാന്നി- പഴവങ്ങാടി. റാന്നി ടൗണിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽ ആകെ 17 വാർഡുകളുണ്ട്. ഇപ്പോൾ ഭരിക്കുന്നത് യു.ഡി.എഫ്. കക്ഷിനില: യു.ഡി.എഫ് - 10, എൽ.ഡി.എഫ് - 5, സ്വതന്ത്രർ - 2. ഭരണം തുടങ്ങി ഒരുവർഷം പിന്നിടുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോകുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ഒരു പടി മുന്നിലായിരുന്നു. അതേസമയം അടിസ്ഥാന കാര്യങ്ങളിൽ ഇനിയും മുന്നോട്ടുപോകാനുണ്ടെന്നാണ് പൊതു അഭിപ്രായം. ടൗണിന്‍റെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയുന്നില്ല. ഇട്ടിയപ്പാറയിലെ അടുത്തടുത്ത രണ്ട് ബസ്റ്റാൻഡിന്‍റെ സ്ഥിതി ശോചനീയമാണെന്ന് ചൂണ്ടികാട്ടുന്നവർ നിരവധിയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് മഴക്കാലത്ത് കയറാൻ പ്രയാസം. പ്രൈവറ്റ് സ്റ്റാൻഡിന് കുറച്ച് വികസനം അനിവാര്യമാണ്. നിന്നുതിരിയാൻ ഇടമില്ല. ബൈപാസ് റോഡിൽനിന്ന് സ്റ്റാൻഡുകളിലേക്ക് കയറി വരുന്നവഴി തകർന്നുകിടക്കുകയാണ്. അതേപോലെ മുഖ്യ പ്രശ്നങ്ങളിലൊന്നാണ് മാലിന്യ സംസ്ക്കരണം. നിറയെ വ്യാപാര സ്ഥാപനങ്ങളും മറ്റും സ്ഥിതിചെയ്യുന്ന ഇവിടെ മാലിന്യം അടിക്കടി വർധിക്കുന്നു. ഇവ സംസ്ക്കരിക്കുന്ന പദ്ധതികൾ അത്രകണ്ട് വിജയിച്ചിട്ടില്ല. കോവിഡ് കാലത്ത് അടച്ചു പൂട്ടിയ മാർക്കറ്റ് തുറന്നെങ്കിലും ഉണർവില്ല. മത്സ്യഫെഡിന്‍റെ വിൽപനകേന്ദ്രം ആരംഭിച്ചതും ജനകീയഹോട്ടലും പഞ്ചായത്തിന്‍റെ നേട്ടങ്ങളാണ്. അതേസമയം, ഭരണം നഷ്ടപ്പെട്ട ഇടതുപക്ഷം ശക്താമയി രംഗത്തുണ്ട്. Ptl rni - 1 Panchaythu story special
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.