തൊണ്ണൂറ്റിയാറിലും ഒളിമങ്ങാതെ ഗാന്ധിസ്മരണ

പത്തനംതിട്ട: ഗാന്ധി സേവാഗ്രാം മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചാരിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയിൽനിന്ന്​ താമ്രപത്രം ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ടി.എൻ. പത്മനാഭപിള്ളയുടെ പത്നിയും 1937 ജനുവരി 20ന് മഹാത്മാഗാന്ധി പ​ങ്കെടുത്ത ആറന്മുള, ഇലന്തൂർ സമ്മേളനങ്ങളിലെ സാന്നിധ്യവുമായിരുന്ന ഗാന്ധിയൻ വനജാക്ഷിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ സന്ദർശന വേളയിൽ ചൊല്ലിയ ദേശഭക്തി ഗാനങ്ങൾ 96 വയസ്സുള്ള വനജാക്ഷിയമ്മ ചൊല്ലി. സന്ദർശനത്തിന്‍റെ ഓർമകൾ വിശദീകരിക്കുകയും ചെയ്തു. ഗാന്ധി സേവാഗ്രാമിന്‍റെ പുതിയ ഓഫിസും വനജാക്ഷിയമ്മ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനീഷ് അധ്യക്ഷതവഹിച്ചു​. ജനറൽ സെക്രട്ടറി സോണി എം.ജോസ്, ട്രഷറർ ഷെബിൻ വി.ഷെയ്ഖ്, വി. ഷെയ്ഖ് പരീത്, ഷാജി പനമൂട്ടിൽ, ദർശൻ ഡി.കുമാർ, അൻസർ മുഹമ്മദ്‌, അഫ്സൽ വി.ഷെയ്ഖ്, അലൻ ജിയോ മൈക്കിൾ എന്നിവർ സംസാരിച്ചു. Photo: ഗാന്ധി സേവാഗ്രാം സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണം ഗാന്ധിയൻ വനജാക്ഷിയമ്മ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.