പന്തളം: കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഭവനരഹിതരായവർക്ക് അടിയന്തരസഹായം നൽകാൻ സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് പന്തളം മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. വീട് ഭാഗികമായി തകർന്നവർ, കൃഷിനാശം നേരിട്ടവർ, കാലിയും കാലിത്തൊഴുത്തും നഷ്ടപ്പെട്ടവർ തുടങ്ങി ജീവിതത്തിന്‍റെ എല്ലാം കുത്തൊഴുക്കിൽ ഒലിച്ചുപോയവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും ആശ്വാസനടപടി ഉണ്ടായിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മാത്യു ശാമുവേൽ അധ്യക്ഷത വഹിച്ചു. ജോൺ തുണ്ടിൽ, വർഗീസ് ഡാനിയേൽ, അനീഷ്, രതീഷ്, സി.ഒ. കോശി, കുഞ്ഞുമോൻ, അനിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.