കോന്നി: വരള്‍ച്ച കഠിനമായതോടെ മലയോര മേഖലയിലെ ഏത്തവാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങളില്ലാത്തതുമൂലം വിളവെടുക്കാറായ വാഴകള്‍ ഒടിഞ്ഞുവീണ് നശിച്ചുപോകുന്ന കാഴ്ച്ച കണ്ടുനിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകർ. കരിമാന്തോട് പുത്തന്‍വീട്ടില്‍ പി.എന്‍. മോഹനന്‍റെ നിരവധി വാഴകളാണ് ഇത്തരത്തില്‍ നശിച്ചത്. മലയോര മേഖലയില്‍ ഇത്തരത്തില്‍ നൂറുകണക്കിന് കർഷകരുടെ വാഴകളാണ് നശിച്ചുപോകുന്നത്. ഏറ്റവും കൂടുതല്‍ വെള്ളം ആവശ്യംവരുന്ന വാഴകൃഷിക്ക് വേനല്‍ കാലത്തെ ജല ദൗര്‍ലഭ്യമാണ് തിരിച്ചടിയാകുന്നത്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും വില്ലനാകുന്നുണ്ട്. വിളഞ്ഞ് പാകമായ വാഴക്കുലകള്‍ ഒടിഞ്ഞുവീണ് മറ്റ് ജീവികള്‍ ഭക്ഷിക്കുന്നതും പതിവാണ്. പലരും ബാങ്കില്‍നിന്ന് വായ്പയെടുത്തും മറ്റും ചെയ്യുന്ന വാഴകൃഷി ഇത്തരത്തില്‍ നശിക്കുന്നതുമൂലം കർഷകർ വലിയ കടക്കെണിയിൽ പെടുകയാണ്. ഒടിഞ്ഞുവീഴാതിരിക്കാന്‍ വാഴ കയര്‍കൊണ്ട് കെട്ടിനിര്‍ത്തിയാലും രക്ഷയില്ല. വേനല്‍ കടുത്തതോടെ മലയോര മേഖലയിലെ കിണറുകളും കുളങ്ങളും തോടുകളും മറ്റ് ജല സേചന മാര്‍ഗങ്ങളും എല്ലാം വറ്റിവരണ്ട അവസ്ഥയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വാഴകര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.