പന്തളം: പന്തളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കുഴി ജങ്ഷനിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാമത് രക്തസാക്ഷിദിനം പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും വർഗീയവിരുദ്ധ പ്രതിഞ്ജചൊല്ലിയും ആചരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുനിത വേണു, പ്രഫ. അബ്ദുറഹ്മാൻ, കെ.എൻ. രാജൻ, സോളമൻ വരവുകാലായിൽ, വിജയകുമാർ ചേരിക്കൽ, ശാന്ത, സുരേഷ് കുമാർ, പ്രസന്നകുമാർ, മത്തായി, കുട്ടൻ എന്നിവർ സംസാരിച്ചു. തുടർന്ന് വർഗീയവിരുദ്ധ പ്രതിജ്ഞയെടുത്തു. ---- ഫോട്ടോ: മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം കുന്നിക്കുഴി ജങ്ഷനിൽ യു.ഡി.എഫ് പന്തളം നഗരസഭ പാർലമൻെററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.