ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കോന്നി മണ്ഡലത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ കോന്നി: മുന്‍ എം.എല്‍.എയുടെയും നിലവിലെ എം.പിയുടെയും എം.എല്‍.എയുടെയും പ്രാദേശിക വികസന ഫണ്ടുകള്‍ ചെലവാക്കി ആഘോഷമായി ഉദ്ഘാടനങ്ങള്‍ നടത്തിയ കോന്നി നിയോജക മണ്ഡലത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ നശിക്കുന്നു. നിരവധി ഹൈമാസ്റ്റ് ലൈറ്റുകളാണ് അടൂര്‍ പ്രകാശ് കോന്നി എം.എല്‍.എ ആയിരുന്നപ്പോഴും ആന്‍റോ ആന്‍റണി എം.പിയുടെ വികസന ഫണ്ടുകള്‍ ഉപയോഗിച്ചും സ്ഥാപിച്ചത്. രണ്ടുമുതല്‍ അഞ്ചുലക്ഷം രൂപ വരെ വിനിയോഗിച്ചാണ് ഇവയില്‍ പലതും സ്ഥാപിച്ചത്. എന്നാല്‍, ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍തന്നെ ഇത് പ്രവര്‍ത്തനരഹിതമായി. കോന്നി, അരുവാപ്പുലം, ചിറ്റാര്‍, പ്രമാടം, സീതത്തോട്, മലയാലപ്പുഴ തുടങ്ങി പല പഞ്ചായത്തുകളിലും ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താതെ ഇവയില്‍ ഏറെയും നശിക്കുകയാണ്. മലയോര മേഖലകളിലെ പ്രധാന ജങ്ഷനുകളില്‍ സ്ഥാപിച്ച ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പുലര്‍ച്ചയും മറ്റും യാത്ര ചെയ്യുന്നവര്‍ ഇരുട്ട് നിറഞ്ഞ ജങ്ഷനുകളില്നിന്നാണ് ഇപ്പോള്‍ ബസ് കയറുന്നത്. കാട്ടുപന്നിയുടെയടക്കം ആക്രമണങ്ങള്‍ വര്‍ധിക്കുന്ന മലയോര മേഖലകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.