കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

2517പേര്‍ക്ക്​ രോഗം, 2275പേര്‍ രോഗമുക്തരായി രണ്ടു മരണം പത്തനംതിട്ട: ജില്ലയില്‍ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഞായറാഴ്ച 2517 പേര്‍ക്കാണ്​ കോവിഡ്-19 സ്ഥിരീകരിച്ചത്​. 2275 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച രണ്ടുപേർ മരിച്ചു. ഇലന്തൂര്‍ സ്വദേശി (65), കടപ്ര സ്വദേശി (90) എന്നിവരാണ്​ മരിച്ചത്​. 12901പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതിൽ 279പേര്‍ ജില്ലക്ക്​ പുറത്ത്​ ചികിത്സയിലാണ്. രോഗികളുടെ വിവരം ചുവ​ടെ: അടൂര്‍ 78, പന്തളം 89, പത്തനംതിട്ട 182, തിരുവല്ല 166, ആനിക്കാട് 31, ആറന്‍മുള 76, അരുവാപ്പുലം 34, അയിരൂര്‍ 58, ചെന്നീര്‍ക്കര 43, ചെറുകോല്‍ 19, ചിറ്റാര്‍16, ഏറത്ത് 34, ഇലന്തൂര്‍ 36, ഏനാദിമംഗലം 15, ഇരവിപേരൂര്‍ 36, ഏഴംകുളം 44, എഴുമറ്റൂര്‍ 30, കടമ്പനാട് 46, കടപ്ര 23, കലഞ്ഞൂര്‍ 50, കല്ലൂപ്പാറ 33, കവിയൂര്‍ 21, കൊടുമണ്‍ 39, കോയിപ്രം 48, കോന്നി 95, കൊറ്റനാട് 24, കോട്ടാങ്ങല്‍ 23, കോഴഞ്ചേരി 45, കുളനട 56, കുന്നന്താനം 46, കുറ്റൂര്‍ 13, മലയാലപ്പുഴ 50, മല്ലപ്പള്ളി 77, മല്ലപ്പുഴശ്ശേരി 28, മെഴുവേലി 38, മൈലപ്ര 28, നാറാണംമൂഴി 28, നാരങ്ങാനം 40, നെടുമ്പ്രം 19, നിരണം 16, ഓമല്ലൂര്‍ 49, പള്ളിക്കല്‍ 42, പന്തളം തെക്കേക്കര 29, പെരിങ്ങര 27, പ്രമാടം 75, പുറമറ്റം 22, റാന്നി 50, റാന്നി- പഴവങ്ങാടി 43, റാന്നി- അങ്ങാടി 19, റാന്നി-പെരുനാട് 29, സീതത്തോട് 5,തണ്ണിത്തോട് 18, തോട്ടപ്പുഴശ്ശേരി 44, തുമ്പമണ്‍ 29, വടശ്ശേരിക്കര 54, വള്ളിക്കോട് 33, വെച്ചൂച്ചിറ 65. ------------- ചികിത്സ സൗകര്യങ്ങളിൽ ആശങ്കവേണ്ട -ഡി.എം.ഒ പത്തനംതിട്ട: ജില്ലയില്‍ കിടത്തിച്ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്കായി ആവശ്യാനുസരണം ബെഡുകള്‍, വെന്‍റിലേറ്ററുകള്‍, ഐ.സി.യുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി പറഞ്ഞു. ജനറല്‍ ആശുപത്രി പത്തനംതിട്ട, അടൂര്‍, ജില്ല ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആസ്ഥാന ആശുപത്രി തിരുവല്ല എന്നിവയാണ് സര്‍ക്കാര്‍ മേഖലയിലുള്ള കോവിഡ് ആശുപത്രികള്‍. ഇവിടങ്ങളില്‍ ആകെ 128 കിടക്കകളുണ്ട്. ഇതില്‍ 43 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. സി.എഫ്.എല്‍.ടി.സി റാന്നി പെരുനാട്, സി.എസ്.എല്‍.ടി.സി പന്തളം എന്നിവിടങ്ങളിലായി 480 കിടക്കകളുണ്ട്. ഇതില്‍ 386 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. 47 വെന്‍റിലേറ്ററുകൾ സര്‍ക്കാര്‍ മേഖലയിലുണ്ട്. 48 ഐ.സി.യു കിടക്കകളിൽ 10 എണ്ണം ഒഴിച്ച് ബാക്കി ഒഴിഞ്ഞു കിടക്കുകയാണ്. 134 സെന്‍ട്രല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡുകള്‍ ലഭ്യമായതില്‍ 125 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കായി ലഭ്യമാക്കിയ 807 കിടക്കകളില്‍ 456 എണ്ണവും 56 വെന്‍റിലേറ്ററുകളില്‍ 40 എണ്ണവും 133 ഐ.സി.യു ബെഡുകളില്‍ 112 എണ്ണവും 322 ഓക്‌സിജന്‍ ബെഡുകളില്‍ 240 എണ്ണവും ഒഴിഞ്ഞു കിടക്കുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും ക്ഷാമമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.