ജലവിതരണം വീണ്ടും മുടങ്ങി പത്തനംതിട്ട: നഗരത്തിന്‍റെ പല ഭാഗങ്ങളിലും ജലവിതരണം വീണ്ടും മുടങ്ങുന്നു. പമ്പ് ഹൗസിലെ പണികളുടെ പേരിൽ മാസങ്ങളോളമാണ് ജലവിതരണം തടസ്സപ്പെട്ടിരുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും നടത്തിയ സമര പരമ്പരകൾക്കൊടുവിലാണ് ജലവിതരണം തുടങ്ങിയത്. എന്നാൽ, പൈപ്പ് പൊട്ടൽ കാരണം രണ്ടുദിവസമായി ജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. പൊട്ടിയ പൈപ്പുകൾ അടിയന്തരമായി നന്നാക്കുവാനും നടപടിയില്ല. ഇടക്ക് പ്രതിസന്ധി രൂക്ഷമായപ്പോൾ നഗരസഭ ടാങ്കറിൽ ജല വിതരണം നടത്തിയിരുന്നു. സർക്കാർ ഉത്തരവ് ഇല്ലാത്ത കാരണത്താൽ അതും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ജല അതോറിറ്റി ഉണർന്നുപ്രവർത്തിച്ച് ജലക്ഷാമം പരിഹരിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുവാൻ നഗരസഭ തയാറാകണമെന്നും നഗരസഭ യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.