കോഴഞ്ചേരി: ഉത്സവം നടക്കുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സ്വര്‍ണത്തിടമ്പ് എഴുന്നള്ളിപ്പ് ഞായറാഴ്ച നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ എട്ടാം ഉത്സവ ദിവസമാണ് സ്വര്‍ണത്തിടമ്പും തലയില്‍ കെട്ടുമായുള്ള എഴുന്നള്ളിപ്പ് നടക്കുന്നത്. വൈകീട്ട് ഏഴിനാണ് ചടങ്ങ്. ഇതിനോടനുബന്ധിച്ച് വേല കളി, സോപാന സംഗീതം, മയൂര നൃത്തം എന്നിവയും ഉണ്ടായിരിക്കും. പുലര്‍ച്ച പാർഥസാരഥി മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുക്കുറല്‍ സ്തുതിയോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ ഒമ്പതിന് ഓട്ടന്‍തുള്ളല്‍, 10.30ന് ഉത്സവബലി, 1.30ന് ഭാഗവത പാരായണം, 8.30ന് നാദതരംഗിണി എന്നിവയും നടക്കും. പ്രശസ്തമായ ആറന്മുള പള്ളിവേട്ട നാളെയാണ്. പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണം -പ്രവാസി കോൺഗ്രസ് പത്തനംതിട്ട: കോവിഡ് സാഹചര്യം മൂലം ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് ജോലി നഷ്ടമായി നാട്ടിൽ തിരികെയെത്തിയിട്ടുള്ള പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്ന് കേരളപ്രദേശ് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. കോവിഡ് മൂലം വിദേശ രാജ്യങ്ങളിലും നാട്ടിലും മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾ, ഗുരുതര രോഗബാധിതരായി ചികിത്സയിലുള്ളവർ എന്നിവർ വളരെയധികം ദുരിതത്തിലാണ്. ഇവർക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ മതിയായ തുക വക കൊള്ളിക്കണമെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.