വിദ്യാഭ്യാസ വായ്പ അദാലത്: അപേക്ഷ സമര്‍പ്പിക്കണം

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പക്ക്​ 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും യോഗ്യത വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പ അദാലത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷ, മാര്‍ക്ക് ലിസ്​റ്റ്​ കോപ്പി, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍നിന്ന്​ ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷന്‍ ലഭിച്ചതിനുള്ള രേഖകള്‍ എന്നിവ സഹിതം 31ന് മുമ്പായി നൽകണം. സംരംഭകത്വ പ്രോത്സാഹന വെബിനാര്‍ 31ന് പത്തനംതിട്ട: വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റ്​ നടത്തുന്ന വെബിനാര്‍ ഈമാസം 31ന് നടക്കും. വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍, സംരംഭം തുടങ്ങാന്‍ ആവശ്യമായി വരുന്ന വിവിധ ലൈസന്‍സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വെബിനാറാണ് ഓണ്‍ലൈനായി നടക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 7012376994, 9633050143 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പട്ടികജാതി വിഭാഗത്തിന് സ്വയംതൊഴില്‍ പദ്ധതി ധനസഹായം പത്തനംതിട്ട: പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സാശ്രയ സംഘങ്ങള്‍ക്കും വനിത സാശ്രയ സംഘങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപവത്​കരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും 80 ശതമാനമോ അതില്‍ കൂടുതലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള വനിത സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാം. പ്രോജക്ടുകള്‍ പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ളവയായിരിക്കണം. മുതല്‍ മുടക്കിന്‍റെ 25 ശതമാനം ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കണം. സ്വാശ്രയംഘം രൂപവത്​കരിച്ച് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള സംഘങ്ങളുടെ പ്രോജക്ടുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. താൽപര്യമുള്ള സ്വാശ്രയ സംഘങ്ങള്‍ ഫെബ്രുവരി അഞ്ചിനു മുമ്പ്​ ജില്ല പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ല പട്ടികജാതി വികസന ഓഫിസ്, മിനി സിവില്‍ സ്‌റ്റേഷന്‍, മൂന്നാം നില, പത്തനംതിട്ട എന്ന വിലാസത്തിലോ, 04682322712 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.