റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ടാറിങ്ങിനോട് ചേര്‍ന്ന് വീണ്ടും കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. മാമുക്കില്‍ കണ്ണന്താനത്തുപടിയില്‍ ഞായറാഴ്ച രാവിലെയോടെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴായത്. പുലര്‍ച്ച മുതല്‍ വെള്ളം ചോര്‍ന്നതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പൈപ്പ് പൊട്ടിയതുമൂലം വെള്ളം കിട്ടാതെ ആറ്റിന്‍ഭാഗം, ഭഗവതിക്കുന്ന് തുടങ്ങിയ ഭാഗങ്ങളില്‍ താമസിക്കുന്ന നൂറ്റമ്പതോളം ഗാര്‍ഹിക ഉപഭോക്തോക്കള്‍ വലഞ്ഞു. ഇവിടെ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. റോഡ് വികസനവുമായി ബന്ധപ്പെട്ട് മാസങ്ങളോളം പൊട്ടിക്കിടന്ന പൈപ്പുകള്‍ അടുത്തിടെയാണ് പുനരുദ്ധരിച്ചത്. റാന്നി മേജര്‍ കുടിവെള്ള വിതരണ പൈപ്പില്‍നിന്നുള്ള ഗാര്‍ഹിക വിതരണത്തിനുള്ള പൈപ്പാണ് പൊട്ടിയത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ചളിനിറഞ്ഞ് കാല്‍നടയും ദുരിതത്തിലായി. Ptl rni - 2 water ഫോട്ടോ: മാമുക്ക് കണ്ണന്താനത്ത് ജങ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം കെട്ടിക്കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.