പന്തളം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഭാരതീയ ചികിത്സ വകുപ്പിന്‍റെ താൽക്കാലിക ഡിസ്പെൻസറി പ്രവർത്തനം സുസജ്ജമായി. ഡിസ്പെൻസറിയിൽ ചികിത്സ തേടി വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഭക്തർക്ക് മരുന്നിനൊപ്പം അത്യാവശ്യമായ പഞ്ചകർമ ചികിത്സയും ചെയ്തുവരുന്നു. മകരവിളക്ക് വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഈ സേവനം ക്ഷേത്രത്തിന് സമീപത്തെ ഡിസ്പെൻസറിയിൽ ലഭ്യമാണ്. പത്തനംതിട്ട ജില്ല ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ പി.എസ്. ശ്രീകുമാർ, ഡോ. എം.എസ്. ശരണ്യ, ദിൽഷാദ് ടി. പീറ്റർ, രത്നമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ഡിസ്പെൻസറിയിൽ പ്രവർത്തനം നടക്കുന്നത്. ഫോട്ടോ: പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഭാരതീയ ചികിത്സ വകുപ്പിന്‍റെ താൽക്കാലിക ഡിസ്പെൻസറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.