പാറയുൽപനങ്ങൾ മൂടാതെ കൊണ്ടുപോകുന്നു; ദുരിതത്തിൽ ഇരുചക്രവാഹന യാത്രികർ

കോന്നി: തണ്ണിത്തോട് കോന്നി റോഡില്‍ പാറ ഉൽപന്നങ്ങള്‍ കയറ്റിയ ടിപ്പര്‍ ലോറികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പയ്യനാമണ്ണില്‍നിന്നുള്ള പാറമടകളില്‍നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും ദിവസേനെ നിരവധി ലോറികളാണ് പാറ ഉൽപന്നങ്ങള്‍ കയറ്റിപ്പോകുന്നത്. ലോഡ് കയറ്റിയ ഭാഗം മറച്ച് മാത്രമേ കൊണ്ടുപോകാവൂ എന്നാണ് നിയമം. ഇത് അവഗണിച്ചാണ് മൂടാതെ കൊണ്ടുപോകുന്നത്. ബൈക്ക് യാത്രക്കാരാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ലോറികളില്‍നിന്ന് പറക്കുന്ന പാറപ്പൊടി ബൈക്ക് യാത്രക്കാരുടെ മുഖത്തും കണ്ണിലും വീഴുന്നതും പതിവാണ്. കണ്ണില്‍ വീണാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുന്നതിനും സാധ്യതയേറെയാണ്. വിഷയത്തില്‍ പൊലീസും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.